> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു:  നിരവധി യാത്രക്കാർക്ക് പരിക്ക്
- URL: https://www.vaikomvartha.com/kaduthuruthi-news-9/
- Published: 2026-10-24T05:46:04.000Z
- Updated: 2026-10-24T05:46:04.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

കടുത്തുരുത്തി: ആപ്പാഞ്ചിറയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാലിനും തലയ്ക്കും പരിക്കേറ്റ യാത്രക്കാരെയും ബസ് ഡ്രൈവറെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്തു നിന്ന് രാവിലെ 6.30ന് പാലായിലേക്ക് പോയ കെ.എസ്.ആർ.സി ബസാണ് 6.50 ഓടെ കടുത്തുരുത്തി ആപ്പാഞ്ചിറയിൽ അപകടപ്പെട്ടത്. നിയന്ത്രണം വിട്ടുവന്ന ബസിനു മുന്നിൽപ്പെട്ട മിനിട്രക്ക് വെട്ടിച്ചു മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000778355.jpg)

യാത്രക്കാരിൽ ഏറെയും സ്ത്രീകളായിരുന്നു. ബസിൻ്റെ മുൻവശത്തുണ്ടായിരുന്നത് വൈക്കത്തു നിന്നുള്ള മത്സ്യ വിൽപനക്കാരായിരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റു. ബസ് ഡ്രൈവറും കണ്ടക്ടറും മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ബസിൽ നിന്ന് വലിയ ശബ്‌ദമുണ്ടായെന്നും തുടർന്ന് ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. യന്ത്രതകരാർ ആണ് അപകടകാരണം എന്നാണ് നിഗമനം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769430.jpg)