> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശീയ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം: കടുത്തുരുത്തിയിൽ സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രതിഷേധം
- URL: https://www.vaikomvartha.com/kaduthuruthy-news/
- Published: 2026-10-12T10:26:48.000Z
- Updated: 2026-10-12T10:26:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: ജനാധിപത്യ സംരക്ഷണത്തിനായി രാജ്യത്തു നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ കടുത്തുരുത്തിയിൽ കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ സച്ചിതാനന്ദൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മറ്റി അംഗം എം.എസ് സുകുമാരൻ, ബ്ലോക്ക് സെക്രട്ടറി എ. പത്രോസ്, ജോയിന്റ് സെക്രട്ടറി പി.ജെ. അന്നമ്മ, ടി. വാസപ്പൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ സി.കെ. രാജപ്പൻ, പി.എം. ശശി, കെ.എൻ. അരവിന്ദാക്ഷൻ നായർ, ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.