> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാലാക്കൽ ക്ഷേത്രത്തിൽ ഉത്സവം; പ്രസാദ ഊട്ടിന് വിഭവങ്ങൾ സമർപ്പിച്ചു
- URL: https://www.vaikomvartha.com/kalakkal-temple-vaikom/
- Published: 2026-04-21T13:27:03.000Z
- Updated: 2026-04-21T13:27:03.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ചൊവ്വാഴ്ച്ച രാവിലെ കലശാഭിഷേക ചടങ്ങുകളോടെ തുടങ്ങി. വൈകിട്ട് 7ന് രചടങ്ങായ കൊടിമരം വരവ് നടന്നു. 22ന് രാവിലെ കരിനാഗയക്ഷി അമ്മയ്ക്ക് നൂറും പാലും, 10ന് കലശാഭിഷേകം തുടർന്ന് സർപ്പംപാട്ട്, കൂട്ടക്കളം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5:30ന് തിരുവാതിര, 7ന് ഭക്തിഗാനസുത തത്വമസി ഭജൻസ്, എന്നിവ നടക്കും. 23ന് രാവിലെ 10ന് കലശാഭിഷേകം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് ദേവിസ്തുതി, 7ന് ഭജൻസ് നടക്കും. 24ന് രാവിലെ 10ന് കലശാഭിഷേകം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് തിരുവാതിര, 6ന് വിളക്ക്, 6:30 മുതൽ വില്ലടിച്ചാൻപാട്ട്, 7:30ന് ഗന്ധർവൻപാട്ട്. 25ന് രാവിലെ കലശാഭിഷേകം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5:30ന് ഭജൻസ്, 6:30ന് നാദസ്വരകച്ചേരി, തിരുവാതിര, 7:30ന് തടിവരവ്, രാത്രി 11:30ന് വലിയ കാണിക്ക.