> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂർ നാഗുവളളി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും
- URL: https://www.vaikomvartha.com/kalamezuth/
- Published: 2026-04-03T14:03:52.000Z
- Updated: 2026-04-03T14:03:52.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വെച്ചൂർ നാഗുവളളി ക്ഷേത്രത്തിലെ ഉൽസവം ആരംഭിച്ചു. 5 നാണ് സമാപനം. ചടങ്ങുകൾക്ക് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി സുരേഷ് പിഷാരാത്തു മഠം എന്നിവരാണ് കാർമ്മികത്വം വഹിക്കുന്നത്. കളമെഴുത്തു പാട്ടിന് വെച്ചൂർ രാജേഷ് ആചാര്യനാകും. ആദ്യദിനം വെള്ളാം ഭഗവതിയുടെ കളമാണ് എഴുതിയത്.  
ദിവസവും രാവിലെ 6 ന് അഭിഷേകം,9 ന് തളിച്ചു കൊട, വൈകിട്ട് 7ന് സോപാന സംഗീതം 8ന് കളം പൂജ, എതിരേൽപ്പ്, കളംപാട്ട്. എപ്രിൽ 5 ന് രാവിലെ 7.30 ന് കലശപൂജ 8.30 ന് കലശാഭിഷേകം 11 ന് കുടുംബ സംഗമം 1 ന് അന്നദാനം വൈകിട്ട് 7 ന് ഡാൻസ് രാത്രി 11 ന് ഗുരുതി.