> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആനിക്കാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ കളമെഴുത്തുംപാട്ടും
- URL: https://www.vaikomvartha.com/kalamezuthum-pattum-3/
- Published: 2026-05-19T11:59:46.000Z
- Updated: 2026-05-19T11:59:46.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉല്ലല ആനിക്കാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ സര്‍പ്പങ്ങള്‍ക്ക് കളമെഴുത്തുംപാട്ടും, പ്രതിഷ്ഠാവാര്‍ഷികവും 20 മുതല്‍ 24 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി മുരളീധരന്‍ ശാന്തി, സര്‍പ്പാചാര്യന്‍ സന്തോഷ് നാഗംകുളങ്ങര, ക്ഷേത്രം ശാന്തി ഉല്ലല സാബുശാന്തി, എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. 20ന് രാവിലെ ഗണപതിഹോമം, സമ്പൂര്‍ണ്ണ അഹസ്സ് എന്നിവ നടക്കും. പ്രസാദഊട്ടിന്റെ ദീപപ്രകാശനം രാവിലെ 9:30ന് വിജയ ഫാഷന്‍ ജ്വല്ലറി എം.ഡി. ജി.വിനോദ് നിര്‍വഹിക്കും. 10ന് നാഗരാജാവ് സര്‍പ്പത്തിന് ഭസ്മക്കളം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 7ന് പൊടിക്കളം. 2-ാം ദിവസം രാവിലെ മലര്‍നിവേദ്യം, 8ന് പൊടിക്കളം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 7ന് പൊടിക്കളം എന്നിവ നടക്കും. 3-ാം ദിവസം രാവിലെ 8ന് കരിനാഗ യക്ഷിയുടെ പൊടിക്കളം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 7ന് സര്‍പ്പയക്ഷിയുടെ പൊടിക്കളം എന്നിവ നടക്കും. 4-ാം ദിവസം രാവിലെ ഉഷപൂജ, മലര്‍നേദ്യം, 8ന് നാഗയക്ഷിയുടെ പൊടിക്കളം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 6:30ന് തിരുവാതിര, 7ന് പൊടിക്കളം, എന്നിവ നടക്കും. 5-ാം ദിവസം രാവിലെ കൂട്ടക്കളം, വൈകിട്ട് 5ന് താലപ്പൊലി, എന്നിവയ്ക്കുശേഷം പ്രതിഷ്ഠാവാര്‍ഷികത്തിന്റെ ചടങ്ങുകള്‍ നടത്തും. രാവിലെ 10ന് കലശപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 4ന് കുംഭകുടംഘോഷയാത്ര, 6;30ന് ദേവിക്ക് കളമെഴുത്തുംപാട്ടും, തുടര്‍ന്ന് വടക്കുപുറത്ത് വലിയഗുരുതി. മെയ്യ് 31ന് ഏഴാം പൂജ. രാവിലെ 10ന് പൊങ്കാല, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ, തടി വഴിപാട്.