> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും
- URL: https://www.vaikomvartha.com/kalavarsham-maza-kanakkum/
- Published: 2026-05-16T14:52:57.000Z
- Updated: 2026-05-16T14:52:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം**:** സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമേകി വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാലവർഷം ശ്രീലങ്കയിൽ എത്തിയതിനെത്തുടർന്ന് കേരളത്തിലെ മഴ മുന്നറിയിപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നിവയാണ് ഈ ജില്ലകൾ. മുൻപ് ഏഴ് ജില്ലകളിൽ മാത്രമായിരുന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുതുക്കിയത്. വരും ദിവസങ്ങളായ ഞായർ, തിങ്കൾ ദിവസങ്ങളിലും വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് സൂചന. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്ത വേനൽമഴ നിലവിൽ അന്തരീക്ഷ താപനില കുറയാൻ ഏറെ സഹായിച്ചിട്ടുണ്ട്