> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന്
- URL: https://www.vaikomvartha.com/kalpavriksha-paripalanam-seminar/
- Published: 2026-05-17T04:56:12.000Z
- Updated: 2026-05-17T04:56:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** മണ്ഡരി, ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളുടെ ആക്രമണം മൂലവും മണ്ണിലെ ഫലഭൂയിഷ്ഠതക്കുറവ്, ശാസ്ത്രീയ പരിചരണത്തിന്റെ അഭാവം എന്നിവ കാരണവും നാട്ടിലെ നാളികേര ഉൽപ്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കർഷകർക്കായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. വിപണിയിൽ നാളികേരത്തിന് വില വർദ്ധനവ് ഉണ്ടായിട്ടും ഉൽപ്പാദനക്കുറവ് മൂലം അതിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കാത്ത പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530082-13.jpg)

നേരേകടവ് സർവ്വോദയ നാളികേര ഉൽപ്പാദക സംഘവും കിസാൻ സർവ്വീസ് സൊസൈറ്റി ഉദയനാപുരം യൂണിറ്റും സംയുക്തമായാണ് **"കല്പ വൃക്ഷ പരിപാലനം"** എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്.ഇന്ന് (ഞായറാഴ്ച) വൈകിട്ട് നേരേകടവ് സർവ്വോദയ നാളികേര സംഘം ഓഫീസിൽ വെച്ചാണ് സെമിനാർ നടക്കുക. കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ (RARS) റിട്ടയേർഡ് പ്രൊഫസറും പ്രമുഖ കൃഷി ശാസ്ത്രജ്ഞനുമായ ഡോ.എൻ.കെ. ശശിധരൻ സെമിനാറിന് നേതൃത്വം നൽകും. തെങ്ങുകൃഷിയിലെ കീടനിയന്ത്രണം, മണ്ണ് സംരക്ഷണം, ആധുനിക പരിചരണ രീതികൾ എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞർ ക്ലാസുകൾ നയിക്കും. മേഖലയിലെ മുഴുവൻ നാളികേര കർഷകരും കൃഷി സ്നേഹികളും സെമിനാറിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.