> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കര്‍മ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണി തോമസിന്
- URL: https://www.vaikomvartha.com/karmasreshta-puraskaram/
- Published: 2026-04-23T13:49:06.000Z
- Updated: 2026-04-23T13:49:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തിരുവനന്തപുരം: പൊന്നറ ശ്രീധര്‍ സാംസ്‌ക്കാരിക സമിതി ഏര്‍പ്പെടുത്തിയ 2026 ലെ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണി തോമസിന്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511742-8.jpg)

25001രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏപ്രില്‍ 29 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സാംസ്‌കാരിക സമിതി ചെയര്‍മാന്‍ അഡ്വ. കാട്ടാക്കട അനില്‍ അറിയിച്ചു. പൊതുമേഖലയില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സിനെ നഷ്ടത്തില്‍ നിന്നും കരകയറ്റി കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി ലാഭത്തിലേക്ക് എത്തിക്കുകയും സ്ഥാപനത്തെ മികവുറ്റതാക്കുന്നതിന് ചെയര്‍മാന്‍ എന്നുള്ള നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.

ആര്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന സണ്ണി തോമസിനെ 2022 ലാണ് സംസ്ഥാന സര്‍ക്കാര്‍ സ്പിന്നിംഗ് മില്‍സ് ചെയര്‍മാനായി നിയമിച്ചത്. കോട്ടയം ജില്ലയില്‍ ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം കെ.എസ്.ആര്‍.ടി ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.