> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നെൽക്കർഷകരുടെ പ്രതിസന്ധി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും: കെ.സി. ജോസഫ്
- URL: https://www.vaikomvartha.com/karsaka-congress/
- Published: 2026-06-13T13:41:03.000Z
- Updated: 2026-06-14T04:53:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: നെൽക്കർഷകർ രൂക്ഷമായ പ്രതിസന്ധിയെ നേരിടുകയാണെന്നും കാർഷിക മേഖലയുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം കെ.സി. ജോസഫ് വ്യക്തമാക്കി. കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി തലയോലപ്പറമ്പിൽ നടന്ന പ്രതിനിധി സമ്മേളനവും വൈക്കം എം.എൽ എ കെ. ബിനിമോന് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142-13.jpg)

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തോമസ്കുട്ടി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ. ബിനി മോൻ എം.എൽ.എ, മോഹൻ ഡി. ബാബു, എം.കെ ഷിബു, പി.വി പ്രസാദ്, ഷൈൻ പ്രകാശ്, വൈ. ജോർജ് ജേക്കബ്ബ്, വള്ളം ജോർജ്, ടി.എ. മനോജ് എന്നിവർ പ്രസംഗിച്ചു.