> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കർഷക മോർച്ച ലോക പരിസ്ഥിതി ദിനം ആചരിച്ചു
- URL: https://www.vaikomvartha.com/karsaka-morcha-kottayam/
- Published: 2026-06-05T13:20:04.000Z
- Updated: 2026-06-05T14:16:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് കർഷക മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ തലയോലപ്പറമ്പ് മിടായിക്കുന്നം എൽ.പി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. വാസൻ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-9.jpg)

കർഷക മോർച്ച തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തലയോലപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി. സുരേന്ദ്രൻ, കെ രാജേന്ദ്രകുമാർ, ലതിക അനിൽ. വിജയൻ മാഷ്. സുബ്ബയ്യ ദാസൻ. മിനി സായ്കുമാർ എന്നിവർ പങ്കെടുത്തു. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കോച്ചുപുരക്കൽ സ്വാഗതവും, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ കോരപ്പുഞ്ചയിൽ നന്ദിയും പറഞ്ഞു.