> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു; മികച്ച കർഷകരെ ആദരിച്ചു
- URL: https://www.vaikomvartha.com/karshak-dinacharanam-vaikom/
- Published: 2026-08-17T11:55:15.000Z
- Updated: 2026-08-17T11:55:15.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്‌താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന കാർഷിക സമ്മേളനം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. 

നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ വിഭാഗങ്ങളിൽ മികച്ച കർഷകരായി തെരഞ്ഞെടുത്ത ഗോപിനാഥൻ നായർ, ജയകുമാർ, അശ്വതി, ടി.ജി. പ്രേംനാഥ്, ജയനാരായണൻ, നിഷാദ് മോഹനൻ, എ. രജനിദാസ്, കെ. ഹരിദാസ്,  
കെ. രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. മികച്ച കുട്ടികർഷകരായി അയ്യർകുളങ്ങര യു.പി സ്കൂൾ വിദ്യാർഥി ഋഷികേഷ് തരുൺ എന്നിവരും ആദരം ഏറ്റുവാങ്ങി. വൈബയോ ജൈവ കർഷക സൊസൈറ്റി അഗ്രിഗേഷൻ സെന്റർ, ഹരിതാരവം, സഹൃദയ കൃഷി തുടങ്ങിയ സംഘങ്ങൾ മികച്ച കാർഷിക ഗ്രൂപ്പുകളായി ആദരം ഏറ്റുവാങ്ങി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558.jpg)

നഗരസഭ കൗൺസിലർമാരായ രാജശേഖരൻ, രേണുക രതീഷ്, ഗീതാപുരുഷൻ, ഗിരിജകുമാരി, രജിമോൾ, വൈക്കം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി അസിസ്റ്റൻ്റ് മെയ്സൻ മുരളി തുടങ്ങിയവരു ചടങ്ങിൽ പങ്കെടുത്തു.