> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൃഷിഭൂമിയിലേക്ക് കുടുംബങ്ങൾ തിരിച്ചു പോകണം: മന്ത്രി ടി. സിദ്ധിഖ്
- URL: https://www.vaikomvartha.com/karshika-mela-kottayam/
- Published: 2026-07-04T14:07:26.000Z
- Updated: 2026-07-04T14:11:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കേരളീയർ പച്ചക്കറി വാങ്ങുമ്പോൾ വിഷ കീടനാശിനികൾ കൂടി വിലകൊടുത്തു വാങ്ങുന്ന സ്ഥിതിയുണ്ടെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ്. കൃഷിഭൂമിയിലേക്ക് നാം കുടുംബസമേതം തിരിച്ചുപോവുകയാണ് ഗുരുതരമായ പ്രശ്നത്തിന് പരിഹാര മാർഗ്ഗമെന്നും കോട്ടയം വൈ.എം.സി.എയിൽ ദേശീയ കർഷക ഫെഡറേഷൻ നടത്തിവരുന്ന കാർഷിക മേളയിലെത്തിയ കൃഷിമന്ത്രി പറഞ്ഞു. കാർഷിക മേളയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് ജോർജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജി പത്മകുമാർ, പി.ടി ജോൺ, വൈ.എം.സി.എ ജനറൽ സെക്രട്ടറി ഷൈജു വർഗീസ്, ഡി.കെ.എഫ് ജനറൽ സെക്രട്ടറി പ്രൊ.വി.എം ജോർജ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്ജി പാലക്കലോടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-7.jpg)

പഴവർഗങ്ങളും എക്സോട്ടിക് ഫ്രൂട്ട്സും, കാർഷിക വിപണി സഹകരണ സംഘങ്ങളുടെ ശൃംഖല പദ്ധതി, മൂല്യവർദ്ധിത ഉല്പന്നങ്ങളും സംരംഭങ്ങളും എന്നീ വിഷയങ്ങളിൽ ഡോ. ജോസഫ് ടി. മൂലയിൽ, ഡോ. എലിസബത്ത് ജോസഫ്, സജി പി. എബ്രാഹം, പി.കെ ഷാജി, പിൻ്റോ മാത്യു എന്നിവരു പ്രഭാഷണവും നടത്തി. തിങ്കളാഴ്ച വരെയാണ് കോട്ടയം വൈ.എം.സി.എയിൽ കാർഷികമേള നടക്കുന്നത്.