> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കഥകളി ഏകദിന ശിൽപശാല നടത്തി
- URL: https://www.vaikomvartha.com/kathakali-silpasala/
- Published: 2026-04-22T08:20:35.000Z
- Updated: 2026-04-22T08:20:35.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വൈക്കം ശ്രീ മഹാദേവ കോളജിലെ അധ്യാപക പരിശീലക ദശദിന ക്യാമ്പിനോടനുബന്ധിച്ച് കഥകളി ഏകദിന ശിൽപശാല നടത്തി. മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം. നായർ ശില്പശാല ഉദ്ഘാടനം ചെയ്തു. 

0:00 

/1:41 

1× 

കഥകളിയിലെ വിവിധ ഭാവങ്ങളേയും മുദ്രകളേയും, അവതരണത്തെയും കുറിച്ചായിരുന്നു ശില്പശാല. കലാശക്തി വിദ്യാർത്ഥികളായ ശരത്‌ അനിൽ, സ്മൃതി, ശ്രീജ്യോതി, അനാമിക, മഹാലക്ഷ്മി, ദേവിക.ബി എന്നിവർ ഡെമോൺസ്ട്രേഷൻ നടത്തി. തുടർന്ന് കീചക വധം കഥകളിയും അരങ്ങേറി. കലാമണ്ഡലം അനുരാജ് കീചകനായും, പള്ളിപ്പുറം സുനിൽ സൈരന്ദ്രിയായും കലാശക്തി മനോമയ് കമ്മത്ത് വലലനായും വേഷമിട്ടു. കലാനിലയം അഖിൽ ചെണ്ടയും, കലാനിലയം മനോജ് മദ്ദളവും പിന്നണിയായി. കലാമണ്ഡലം രാജേഷ് പാട്ടിലാണ് കഥകളി അരങ്ങേറിയത്. ആർ.എൽ.വി ശങ്കരൻ കുട്ടിയാണ് ചുട്ടി കുത്തിയത്. ശില്പശാലക്ക് കലാശക്തി സ്കൂൾ ഓഫ് ആർട്ട്സ് ഡയറക്ടർ പള്ളിപ്പുറം സുനിൽ, മഹാദേവ കോളേജ് മാനേജർ ബി. മായ, മഹാദേവ കോളജ് ടി.ടി.ഐ പ്രിൻസിപ്പാൾ മാധുരി ദേവി, എഴുത്തുകാരൻ പി. സോമൻ പിള്ള എന്നിവർ നേതൃത്വം നൽകി.