> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം കലാശക്തിയിൽ കഥകളി ചൊല്ലിയാട്ടം നടന്നു
- URL: https://www.vaikomvartha.com/kathkali-cholliyattam/
- Published: 2026-08-08T16:15:24.000Z
- Updated: 2026-08-08T16:15:24.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം കലാശക്തിയിൽ കലാമണ്ഡലം ശ്രീകുമാർ ആശാൻ്റെ മേൽനോട്ടത്തിൽ കഥകളി ചൊല്ലിയാട്ടം നടന്നു. ദ്വാദശ സംവത്സരാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 8,9 തീയതികളിലായാണ് ചൊല്ലിയാട്ടം നടക്കുന്നത്. നളചരിതം രണ്ടാം ദിവസത്തിലെ അടന്ത 56 അക്ഷര കാലത്തിലുള്ള കുവലയവിലോചനേ, ചെമ്പട 32 അക്ഷരകാലത്തിലുള്ള ദയിതേകേൾ തുടങ്ങിയ പദങ്ങളും കല്യാണ സൗഗന്ധികം ശൗര്യഗുണം, പരിതാപിക്കരുതേ തുടങ്ങിയ ചിട്ടപ്രധാന പദങ്ങളും സുഭദ്രാഹരണം കൃഷ്ണൻ, ബാലിവിജയം ബാലി കൂടാതെ തോടയം, ചുറപ്പാട്, പകുതിപ്പുറപ്പാട്, തുടങ്ങിയവയുമാണ് ചൊല്ലിയാടിയത്.