> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം
- URL: https://www.vaikomvartha.com/ke-aa-naaraaynn-anusmrnn-smmeellnn/
- Published: 2026-03-06T12:00:56.000Z
- Updated: 2026-03-06T12:00:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 221-ാം നമ്പർ അടിയം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എം.എൽ.എയും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ പൊതു സ്ഥാപനങ്ങൾ കെ.ആർ നാരായണ കൈയ്യൊപ്പ് ചാർത്തിയിട്ടുള്ളതാണെന്ന് എസ്.ഡി. സുരേഷ് ബാബു പറഞ്ഞു. ശാഖ പ്രസിഡന്റ് ബാബു കുറുമഠം അധ്യക്ഷത വഹിച്ചു. വടയാർ സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. സീന ബൈജു, സുമ ചന്ദ്രൻ, പ്രമീള പ്രസാദ്,ആദർശ് പ്രദീപ്, രേവമ്മ രാജേന്ദ്രൻ, അജിത്ത് കാരുവള്ളി, ഷാജി മണലാത്ത്, കൃഷ്ണകുമാരി, വത്സ പ്രദീപ് എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി ബിജു പുത്തൻതറ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ പാറേച്ചിറയിൽ നന്ദിയും പറഞ്ഞു.