> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. അജിത്തിൻ്റെ വാഹന പര്യടനം കല്ലറ, വെച്ചൂർ പഞ്ചായത്തുകളിൽ
- URL: https://www.vaikomvartha.com/ke-ajitti-rre-vaahn-pryttnn-kllrr-veccuu-pnycaayttuklli/
- Published: 2026-03-28T15:22:00.000Z
- Updated: 2026-03-28T15:22:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം കല്ലറ എസ്.ബി.ഐ ജംഗ്ഷനിൽ നിന്നാരംഭിച്ചു. കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, നീരൊഴുക്കിൻ കവല, ചന്തപ്പറമ്പ് ,കാവി മറ്റം, കല്ലറ മാർക്കറ്റ് ജംഗ്ഷൻ, ഉദയംതറ, പെരുംതുരുത്ത് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വെച്ചൂർ പഞ്ചായത്തിലെ ബണ്ട് റോഡ്, വേരുവള്ളിൽ, അച്ചിനകം, കൈപ്പുഴമുട്ട്, ശാസ്തക്കുളം, നഗരിന, അംബികാ മാർക്കറ്റ് എന്നിവിടങ്ങളിൽ പര്യടനം നടത്തി ഇടയാഴത്ത് സമാപിച്ചു. വിവിധയിടങ്ങളിലെ പര്യടനത്തിന് പ്രീജു കെ. ശശി, ലേഖാ കെ.കെ, പി.സി. ബിനേഷ്കുമാർ രമേശ് കാവിമറ്റം, പി.ഡി. സരസൻ, സുനിൽ ബാബു, ഭുവനേശ്വരൻ, കെ.ആർ. രാജേഷ്, അരവിന്ദ് ശങ്കർ, ജോയി, സജീവ്, ഗൗതം കൃഷ്ണ, ശിവൻ, സ്റ്റുഡിമോൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച ദിനമായ നാളെ നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മഹാ സമ്പർക്കം നടത്തും.