> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. ബിനിമോന് വൈക്കത്ത് അട്ടിമറി വിജയം
- URL: https://www.vaikomvartha.com/ke-binimoon-vaikktt-attttimrri-vijyn/
- Published: 2026-05-04T11:54:43.000Z
- Updated: 2026-05-04T11:54:43.000Z
- Description: എസ്. സതീഷ് കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: 1991 നു ശേഷം അട്ടിമറി വിജയത്തിലൂടെ വൈക്കം നിയോജകമണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിടിച്ചെടുത്തു. 1380 വോട്ടിനാണ് യു.ഡി.എഫിലെ കെ. ബിനിമോൻ അട്ടിമറി വിജയം നേടിയത്. 

0:00 

/1:21 

1× 

വോട്ടെണ്ണന്റെ തുടക്കം മുതൽ പി. പ്രദീപ് ലീഡ് നിലനിർത്തിയെങ്കിലും അവസാന റൗണ്ടുകളിലാണ് ബിനിമോൻ വിജയം ഉറപ്പിച്ചത്. എം.എ , ബി.എഡ് ബിരുദധാരിയായ ബിനിമോൻ സാധാരണ കുടുംബത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്ത് എത്തിയ ആളാണ്. തലയാഴം പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് കെ. ബിനിമോൻ 52994 വോട്ടും പി. പ്രദീപ് 51584 വോട്ടും കെ. അജിത്ത് 20297 നേടി. ബി.എസ്.പി സ്ഥാനാർത്ഥി 280 വോട്ടും സോഷ്യലിസ്റ്റ് യൂണിറ്റി 115 വോട്ടും സ്വതന്ത്രന്മാരായി മത്സരിച്ചവർ 158- 123 എന്നിങ്ങനെയും വോട്ട് നേടിയിട്ടുണ്ട്. നോട്ടക്ക് വീണത് 737\. അട്ടിമറി വിജയത്തിൽ വൈക്കം നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി