> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ് എസ്.പി.എ യുടെ ജീവിത സമരയാത്രയ്ക്ക് ഇന്ന് വൈക്കത്ത് സ്വീകരണം
- URL: https://www.vaikomvartha.com/ke-es-es-pi-e-yutte-jiivit-smryaatrykk-inn-vaikktt-sviikrnnn/
- Published: 2026-03-09T06:54:33.000Z
- Updated: 2026-03-09T06:54:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം നയിക്കുന്ന 'ജീവിത സമര' യാത്രക്ക് ഇന്ന് വൈകിട്ട് 4.30 ന് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടി മെതാനിയിൽ സ്വീകരണം നൽകും. ഇതിനായി സംസ്ഥാന കമ്മറ്റിയംഗം പി.വി. സുരേന്ദ്രൻ ജനറൽ കൺവീനറായി 151 അംഗ സ്വാഗത സംഘം രൂപികരിച്ചു. സ്വീകരണ സമ്മേളനം വിജയിപ്പിക്കുവാൻ പെൻഷനേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന പ്രവർത്തക യോഗം തീരുമാനിച്ചു. യോഗം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു, യു.ഡി.എഫ്. കൺവീനർ ബി. അനിൽ കുമാർ. ഡി.സി.സി ട്രഷറർ ജയ് ജോൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ബിനിമോൻ, പി.ഡി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.