> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. സുധാകരൻ്റെ നീക്കങ്ങൾ കാത്ത് രാഷ്ട്രീയ കേരളം
- URL: https://www.vaikomvartha.com/ke-sudhaakr-rre-niikkngng-kaatt-raassttriiy-keerlln/
- Published: 2026-03-19T05:04:05.000Z
- Updated: 2026-03-19T05:04:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Politics

ന്യൂഡൽഹി: കെ. സുധാകരനും അടൂർ പ്രകാശിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. ഇനി തനിക്ക് തന്റെ വഴി നിങ്ങൾക്ക് നിങ്ങളുടെ വഴിയെന്നുമാണ് കെ സുധാകരൻ കെ.സി. വേണുഗോപാലിനെ അറിയിച്ചത്. അടൂർ പ്രകാശനും അതൃപ്തി എന്ന് സൂചന. കൂടിയാലോചന ഇല്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റേതെന്ന് കെ. സുധാകരന്റെ വിമർശനം. സുധാകരൻ നേതാക്കളോട് ഗുഡ്ബൈ പറഞ്ഞതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. രമേശ് ചെന്നിത്തലയെയും രാവിലെ സുധാകരൻ വിളിച്ചിരുന്നു. സുധാകരന്റെ നീക്കം എന്താണെന്ന് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നു. ഡൽഹിയിൽ ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിനുശേഷം പത്രസമ്മേളനം ഉണ്ടാവും എന്നാണ് അറിയുന്നത്.