> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്വീകരണ സമ്മേളനം
- URL: https://www.vaikomvartha.com/keerll-koo-grs-joosph-vibhaagn-sviikrnn-smmeellnn/
- Published: 2026-09-19T16:25:17.000Z
- Updated: 2026-09-19T16:25:17.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈക്കം നിയോജകമണ്ഡലം നേതൃയോഗവും സ്വീകരണ സമ്മേളനവും നടന്നു. വൈക്കം ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം മന്ത്രിമോൻസ് ജോസഫ് ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി മോൻസ്ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, കെ. ബിനിമോൻ എം.എൽ.എ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർക്ക് സ്വീകരണം നൽകി. 

വിവിധ സംഘടനകളിൽ പ്രവർത്തിച്ച് കേരള കോൺസിൽ ചേർന്ന വർക്ക് അംഗത്വ വിതരണവും നടത്തി. സിറിൽ ജോസഫ്, അഡ്വക്കേറ്റ് ജയ്സൺ ജോസഫ്, തങ്കമ്മ വർഗീസ്, അഡ്വക്കേറ്റ് ജെയിംസ് കടവൻ, പി.എൻ ശിവൻകുട്ടി, സി.ജെ ജോൺ പാലാക്കാല, തോമസ് വെമ്പേനി, ജോൺ വളവത്ത്, കെ.എസ് ബിജുമോൻ, പി.എ ഷാജി തുടങ്ങിയ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്തല പാർട്ടി പ്രസിഡന്റുമാരടക്കമുള്ള നേതൃത്വങ്ങളും പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-9.jpg)