> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ 9 ന്, വോട്ടെണ്ണൽ മെയ് 4 ന്
- URL: https://www.vaikomvartha.com/keerlltti-niymsbhaa-ternynyettupp-eepri-9-n-voottttennnn-mey-4-n/
- Published: 2026-03-15T11:11:47.000Z
- Updated: 2026-03-15T11:59:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. കേരളത്തിൽ 30,471 പോളിംങ് ബൂത്തുകളിലായി 2.70 കോടി വോട്ടർമാർ ജനവിധി നിർണയിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ആകെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുശ്ശേരി, അസം എന്നിവടങ്ങളിലെ തീയതികളും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്, പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് രണ്ടു ഘട്ടമായി ഏപ്രിൽ 23നും 29നും, ആസാം, പോണ്ടിച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു.