> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ കെ.എം. മാണിയുടെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തി
- URL: https://www.vaikomvartha.com/kerala-congress-m/
- Published: 2026-04-10T16:03:25.000Z
- Updated: 2026-04-10T16:03:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 12 സ്ഥാനാര്‍ത്ഥികളും നേതാക്കളും കെ.എം മാണിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. കെ.എം. മാണിയുടെ ചരമദിനം എല്ലാവര്‍ഷവും പാര്‍ട്ടി സ്മൃതിസംഗമമായി കോട്ടയത്ത് നടത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം തെരെഞ്ഞെടുപ്പ് ദിനമായതിനാല്‍ സ്മൃതിസംഗമം നടത്താന്‍ സാധിച്ചില്ല. സ്ഥാനാര്‍ത്ഥികളായ ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, ഡോ.എന്‍. ജയരാജ്, അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാത്യു കുന്നപ്പള്ളി, നിര്‍മ്മല ജിമ്മി, സിറിയക് ചാഴികാടന്‍, സാബു കെ. ജേക്കബ്, അഡ്വ. ബിജു ചിറയത്ത്, ബേസില്‍ പോള്‍ എന്നിവരും ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, വിജി എം. തോമസ് എന്നിവരും പങ്കെടുത്തു.