> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തെരഞ്ഞെടുപ്പു ചുമതലകൾ വഹിക്കുന്നവർക്കായി വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കും
- URL: https://www.vaikomvartha.com/kerala-election-kottayam-2/
- Published: 2026-04-01T14:05:47.000Z
- Updated: 2026-04-01T14:05:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: അവശ്യ സേവന വിഭാഗങ്ങളിൽപ്പെട്ടവർക്കും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലകൾ വഹിക്കുന്നവർക്കുമായി ഏർപ്പെടുത്തിയ വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളായ വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലും പ്രവർത്തിക്കും. അവശ്യ സേവന വിഭാഗങ്ങളിൽപെട്ടവർക്ക് ഏപ്രിൽ ആറു വരെയും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്ക് ഏപ്രിൽ എട്ടു വരെയും നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാൻ കഴിയും. രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടിംഗ് സമയം. പോലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സേവനങ്ങൾ, ഹെൽത്ത് സർവീസ്, വനം ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, തപാൽ, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയിട്ടുള്ള മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ഫോം 12 ഡി വഴി അപേക്ഷിച്ചവർക്ക് തങ്ങൾക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റൽ വോട്ടിംഗ് സെൻററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാൻ സൗകര്യമുണ്ട്.

  
ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പി.വി.സികൾ.

വൈക്കം-സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്., വൈക്കം.

പാലാ -കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ.

കടുത്തുരുത്തി- സെൻറ് വിൻസെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.

ഏറ്റുമാനൂർ-സെൻറ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ.

കോട്ടയം- സി.എം.എസ്. കോളജ് കോട്ടയം  
പുതുപ്പള്ളി- ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളി.

ചങ്ങനാശേരി- എസ്.എച്ച്. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി.

കാഞ്ഞിരപ്പള്ളി-സെൻറ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി.

പൂഞ്ഞാർ-സെൻറ് ജോർജ് കോളേജ്, അരുവിത്തുറ.

പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരിൽ ഫോം 12 വഴി അപേക്ഷ നൽകിയിട്ടുളളവർക്ക് അതതു നിയോജകമണ്ഡലങ്ങളുടെ പരിശീലന കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകളിലാണ് (വി.എഫ്.സി.) വോട്ട്. ഈ ദിവസങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവർക്ക് ഏപ്രിൽ എട്ടിന് അതത് നിയോജകമണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിലും വോട്ട് ചെയ്യാം.  
ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വി.എഫ്.സികൾ.

വൈക്കം-സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്, വൈക്കം.

പാലാ -കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ.

കടുത്തുരുത്തി- സെൻറ് വിൻസെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.

ഏറ്റുമാനൂർ-കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മാന്നാനം 

കോട്ടയം- സി.എം.എസ്. കോളജ് കോട്ടയം.

പുതുപ്പള്ളി- ബസേലിയോസ് കോളജ്, കോട്ടയം.

ചങ്ങനാശേരി- എസ്.എച്ച്. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി.

കാഞ്ഞിരപ്പള്ളി-സെൻറ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി.

പൂഞ്ഞാർ-സെൻറ് ജോർജ് കോളേജ്, അരുവിത്തുറ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള ജില്ലയിലെ മറ്റു വിഭാഗക്കാർക്ക് (നോൺ പോളിംഗ് ഒഫീഷ്യൽസ്) കോട്ടയം സി.എം.എസ്. കോളജിലെ ഡെസിഗ്നേറ്റഡ് വി.എഫ്.സിയിലാണ് വോട്ട്. അവശ്യ സർവീസിൽ ഉൾപ്പെട്ട എന്നാൽ ഫോം 12 വഴി അപേക്ഷ നൽകിയിട്ടുള്ള പോലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ് വിഭാഗങ്ങൾ, റിട്ടേണിംഗ് ഓഫീസർ/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ സ്റ്റാഫ്, നോഡൽ ഓഫീസർ ടീം, ഡ്രെവർമാർ, വീഡിയോഗ്രാഫർമാർ എന്നിവർക്ക് ഈ കേന്ദ്രത്തിൽ വോട്ട് ചെയ്യാം.  
തങ്ങൾക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളിൽ തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടി ലഭിക്കുന്ന ഉദ്യോഗസ്ഥർക്ക് റിട്ടേണിംഗ് ഓഫീസർമാർ നൽകുന്ന ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇ.ഡി.സി.) ഉപയോഗിച്ചു വോട്ടിംഗ് ദിവസം അതത് നിയോജകമണ്ഡലങ്ങളിലെ ബൂത്തിൽ വോട്ട് ചെയ്യാം.