> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വീട്ടിലെ വോട്ടിന് തുടക്കമായി
- URL: https://www.vaikomvartha.com/kerala-election-vote/
- Published: 2026-03-30T11:48:39.000Z
- Updated: 2026-03-30T11:48:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ടിന് തുടക്കമായി. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000489745.jpg)

ഏപ്രിൽ മൂന്നുവരെയാണ് ഇങ്ങനെയുള്ളവർക്ക് വോട്ടുചെയ്യാൻ അവസരം.എല്ലാ മണ്ഡലങ്ങളിലുമായി 85 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ ആകെ 31530 പേർ വീട്ടിൽ വോട്ട് ചെയ്യാൻ അർഹരാണ് മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669 പേരുമാണുള്ളത്. അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം എത്താൻ തുടങ്ങിയത്.