> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ.ഡി. സജിത് ബാബുവിനെ നിയമിച്ചു
- URL: https://www.vaikomvartha.com/kerala-news-14/
- Published: 2026-08-15T02:11:42.000Z
- Updated: 2026-08-15T02:11:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നല്‍കി. മൂന്നംഗ പാനലില്‍ നിന്നാണ് സജിത് ബാബുവിനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660614-2.jpg)

നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സജിത് ബാബു. സി.ഇ.ഒ ആയിരുന്ന രത്തൻ യു. ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്ന് എ. കൗശികനായിരുന്നു താല്‍ക്കാലികമായി ചുമതല വഹിച്ചിരുന്നത്. എന്നാല്‍ എ. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം അനിവാര്യമായത്. കാസർകോട് ജില്ലാ കളക്ടറായും വിവിധ വകുപ്പുകളില്‍ ഉന്നത തസ്തികകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഡോ.ഡി. സജിത് ബാബു.