> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
- URL: https://www.vaikomvartha.com/kerala-news-15/
- Published: 2026-09-01T10:26:09.000Z
- Updated: 2026-09-01T12:30:30.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒഴിവ് വന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000679695.jpg)

സെപ്റ്റംബർ 3-ന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടൊപ്പം നാമനിർദേശ പത്രിക സമർപ്പണവും ആരംഭിക്കും. സെപ്റ്റംബർ 11-ന് പത്രികകളുടെ സൂക്ഷ്മപരിശോധനയും, 14-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബർ 28-ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. തുടർന്ന് സെപ്റ്റംബർ 29-ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ തന്നെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.