> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ഇന്ന്: സംസ്ഥാനത്തുടനീളം ഗുരുപൂജയും സമൂഹപ്രാർത്ഥനയും
- URL: https://www.vaikomvartha.com/kerala-news-21/
- Published: 2026-09-21T04:19:58.000Z
- Updated: 2026-09-21T04:26:22.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കേരളത്തിന്റെ നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ഇന്ന് സംസ്ഥാനത്തുടനീളം സമുചിതമായി ആചരിക്കുന്നു. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ വിവിധ യൂണിയനുകളുടെയും ശാഖകളുടെയും കീഴിൽ സംസ്ഥാനമൊട്ടാകെ വിപുലമായ ഗുരുപൂജയും സമൂഹപ്രാർത്ഥനകളും നടന്നു വരുന്നു.  
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന അനശ്വര സന്ദേശത്തിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും ജാതിവ്യവസ്ഥയെയും ചോദ്യം ചെയ്ത ഗുരുവിന്റെ ദർശനങ്ങൾക്ക് ഇക്കാലത്തും പ്രസക്തിയേറെയാണ്. ശിവഗിരി മഠത്തിലും കേരളത്തിലെ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളിലും പ്രത്യേക പ്രാർത്ഥനാ യോഗങ്ങളും അന്നദാനവും ചതയപൂജകളും നടക്കുന്നുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-9.jpg)

"എത്ര ദീപം കത്തിച്ചാലും അകം ഇരുട്ടാണെങ്കിൽ എന്തു നേട്ടം..." എന്ന ഗുരുവിന്റെ അക്ഷരവചനങ്ങൾ ഉൾക്കൊണ്ട് മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചാണ് ഭക്തജനങ്ങൾ ഈ മഹാസമാധി ദിനം ആചരിക്കുന്നത്.  
"അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനുസുഖത്തിനായി വരേണം" - നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമുക്ക് സന്തോഷം തരുന്നതോടൊപ്പം മറ്റുള്ളവർക്കും ദോഷം ചെയ്യാത്തതും അവരുടെ നന്മയ്ക്ക് ഉതകുന്നതുമായിരിക്കണം."ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" - മനുഷ്യരെല്ലാം ഒന്നാണ്, ജാതിയും മതം ഒക്കെ മനുഷ്യർ ഉണ്ടാക്കിയ കൃത്രിമ വേർതിരിവുകളാണ് എന്ന മാനവികതയുടെ സന്ദേശം."ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേേന വാഴുന്ന മാതൃകാസ്ഥാനമാണിത്" - അന്യമതദ്വേഷമോ ജാതിചിന്തയോ ഇല്ലാതെ എല്ലാവരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും കഴിയേണ്ടതിന്റെ ആവശ്യകത ഇത് ഓർമ്മിപ്പിക്കുന്നു.  
"പഠിച്ച് പ്രബലരാവുക, സംഘടനകൊണ്ട് ശക്തരാവുക" - അറിവാണ് ഏറ്റവും വലിയ ശക്തിയെന്നും, സമൂഹത്തിന്റെ ഉന്നമനത്തിന് കൂട്ടായ്മയും വിദ്യാഭ്യാസവും അത്യാവശ്യമാണെന്നും ഗുരു പഠിപ്പിച്ചു.  
"അറിവുകളിൽ വെച്ച് പരമമായ അറിവ് ആത്മജ്ഞാനമാണ്." - ബാഹ്യമായ അറിവുകൾക്കപ്പുറം സ്വന്തം ആത്മാവിനെ അറിയുന്നതാണ് ഏറ്റവും വലിയ വിദ്യ."പ്രവൃത്തിയാണ് ഏറ്റവും വലിയ പൂജ." - വെറും വാക്കുകളേക്കാൾ കർമ്മത്തിലൂടെയും സേവനത്തിലൂടെയുമാണ് ഈശ്വരനെ കണ്ടെത്തേണ്ടത്.  
ഈ സൂക്തങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോഴാണ് ഗുരുസമാധി ദിനാചരണം യഥാർത്ഥത്തിൽ അർത്ഥവത്താകുന്നത്.