> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്തെ സാംസ്കാരിക അക്കാദമികൾക്ക് പുതിയ സാരഥികൾ
- URL: https://www.vaikomvartha.com/kerala-news-24/
- Published: 2026-09-26T09:18:03.000Z
- Updated: 2026-09-26T09:18:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

**തിരുവനന്തപുരം:** സംസ്ഥാനത്തെ പ്രധാന സാംസ്കാരിക അക്കാദമികളുടെയും സ്ഥാപനങ്ങളുടെയും പുതിയ അധ്യക്ഷന്മാരെയും ഭാരവാഹികളെയും സർക്കാർ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയാണ് പുതിയ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിരിക്കുന്നത്.

​പുതിയ ഭാരവാഹികൾ താഴെ പറയുന്നവരാണ്:

- ​**കേരള സംഗീത നാടക അക്കാദമി ചെയർമാൻ:** ജി. വേണുഗോപാൽ (പിന്നണി ഗായകൻ)
- ​**കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്:** കൽപ്പറ്റ നാരായണൻ (കവിയും എഴുത്തുകാരനും)
- ​**കേരള സാഹിത്യ അക്കാദമി സെക്രട്ടറി:** എം.പി. സുരേന്ദ്രൻ
- ​**കേരള ലളിതകലാ അക്കാദമി ചെയർമാൻ:** പ്രൊഫ. പ്രകാശ് മൂർത്തി
- ​**കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ:** പ്രേംകുമാർ (ചലച്ചിത്ര നടൻ)
- ​**കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ:** എം. രഞ്ജിത്ത് (ചലച്ചിത്ര നിർമ്മാതാവ്)

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-9.jpg)

​ഇതിന് പുറമെ, കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളുടെ സംഘാടകനായും ക്യൂറേറ്ററായും പ്രവർത്തിച്ച് പരിചയമുള്ള പ്രമുഖ നടൻ **രവീന്ദ്രനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ**. നടി **പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ** സ്ഥാനവും വഹിക്കും. ഇവരെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

​അക്കാദമികളുടെ തലപ്പത്തേക്ക് ഏറ്റവും യോഗ്യരായവരെയാണ് നിയമിച്ചിട്ടുള്ളതെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. സ്വന്തം കർമ്മമണ്ഡലങ്ങളിൽ കഴിവ് തെളിയിച്ച ഈ വ്യക്തിത്വങ്ങളുടെ അനുഭവസമ്പത്ത് അക്കാദമികളുടെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.