> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗൃഹോപകരണങ്ങൾക്ക് ഒക്ടോബർ 1 മുതൽ വില കൂടും; അഞ്ച് മുതൽ എട്ട് ശതമാനം വരെ വർധനവിന് സാധ്യത
- URL: https://www.vaikomvartha.com/kerala-news-25/
- Published: 2026-09-27T09:46:04.000Z
- Updated: 2026-09-27T09:46:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ഗൃഹോപകരണങ്ങൾക്ക് ഒക്ടോബർ ഒന്നു മുതൽ വില കൂട്ടാൻ നിർമാതാക്കളുടെ തീരുമാനം. എൽ.ഇ.ഡി ടി.വി., വാഷിങ് മെഷീൻ, റ്റഫിജറേറ്റർ തുടങ്ങിയ ഉൽപന്നങ്ങൾക്ക് അഞ്ചുമുതൽ എട്ടുശതമാനം വരെ വിലകൂടും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്, നിർമാണത്തിനാവശ്യമായ ഇരുമ്പ്, ചെമ്പ്, ക്രൂഡ് ഓയിലിൽ നിന്നുള്ള ഉൽപന്നങ്ങൾ എന്നിവയ്ക്ക് വില വർധിച്ചതാണ് കാരണമായി പറയുന്നത്. ഈ വർഷം തന്നെ മൂന്നാം തവണയാണ് വിലവർധിപ്പിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-11.jpg)

വിലകൂടുന്നത് തിരച്ചടിയാവുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. എന്നാൽ വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് വൻകിട ഗൃഹോപകരണ നിർമാണ കമ്പനികൾ പറയുന്നത്.