> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം
- URL: https://www.vaikomvartha.com/kerala-news-29/
- Published: 2026-09-29T07:50:26.000Z
- Updated: 2026-09-29T07:50:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ആകെ 38 സീറ്റിൽ 19 യു.ഡി.എഫും 18 എൽ.ഡി.എഫും ഒരു സീറ്റിൽ 20-20യും വിജയിച്ചു. നാല് എൽ.ഡി.എഫ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. 15 സീറ്റുകളിൽ യു.ഡി.എഫ് സ്ഥാനം നിലനിർത്തി. ഏഴ് യു.ഡി.എഫ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. കോലഞ്ചേരി ഈസ്റ്റ് ടൊൻ്റി ടൊൻ്റി നിലനിർത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-30.jpg)

കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകളടക്കം 38 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്നടന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്.  
കക്ഷിനില UDF - 19 . LDF - 18 . 20-20 - 1