> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു
- URL: https://www.vaikomvartha.com/kerala-news-36/
- Published: 2026-10-08T02:50:41.000Z
- Updated: 2026-10-08T02:50:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kozhikode

കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.  
ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തള്ളൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം.  
പ്രേംനസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നൽകിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്. ഭർത്താവ്: പരേതനായ പി.എ. റഷീദ് (റിട്ട: സൂപ്രണ്ടിങ് എൻജിനീയർ). മക്കൾ: സജിത്ത്, സോജ.