> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വൻ വർധനവ്; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
- URL: https://www.vaikomvartha.com/kerala-news-43/
- Published: 2026-10-19T07:21:20.000Z
- Updated: 2026-10-19T07:21:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: സർക്കാർ ഷോക്കിംഗ്... വൈദ്യുതി നിരക്കും സർചാർജും കുത്തനെ കൂട്ടുകയാണ്. പീക്ക് ടൈമും വര്‍ധിപ്പിക്കും സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർദ്ധനവാണ് വരുന്നത്. വൈദ്യുതി നിരക്കിലും സർചാർജുകളിലും വൻ വർധനവ് വരുത്തുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തോടെയാണ് ഷോക്കടി സാധ്യത ഉയരുന്നത്. അഞ്ച് വർഷത്തേക്കാണ് പുതിയ നയം വരുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735765-6.jpg)

ഏപ്രിൽ മാസം മുതലാണ് പ്രാബല്യത്തിലാകുന്നത്. ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധാരണക്കാരുടെ വൈദ്യുതി ബില്ലുകളിൽ വൻ വർധനവ് വരും. ഉപഭോഗത്തിലെ പീക്ക് സമയം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി വരുന്നത്.