> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു
- URL: https://www.vaikomvartha.com/kerala-news-45/
- Published: 2026-10-23T07:15:25.000Z
- Updated: 2026-10-23T07:15:25.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

തിരുവനന്തപുരം: ഓംപ്രകാശ് മാഥുർ കേരള ഗവർണറായി സതൃ പ്രതിജ്ഞ ചെയ്തു. ഇരുപത്തി ഒമ്പതാമത്തെ കേരള ഗവർണ്ണറാണ് ഓംപ്രകാശ് മാഥുർ. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തില്ല. തമിഴ്‌നാട് ഗവർണറായി നിയോഗിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ പിൻഗാമിയായാണ് മാഥുർ കേരളത്തിയത്. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ രാജസ്‌ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-63.jpg)

രാജസ്ഥാൻ സർവകലാശാലയിൽനിന്നു ബിരുദം നേടിയ അദ്ദേഹം ആർ.എസ്.എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബി.ജെ.പിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.