> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചു പണി
- URL: https://www.vaikomvartha.com/kerala-news-51/
- Published: 2026-11-02T10:34:38.000Z
- Updated: 2026-11-02T10:34:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: 35 ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് വകുപ്പ് മാറ്റം ഉണ്ടായിരിക്കുന്നത്. ശർമിള മേരി ജോർജിനെ ആരോഗ്യ വകുപ്പ് പ്രിസിസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഹമ്മദ് ഹനീഷ് ആണ് പുതിയ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ശർമിള മേരി ജോർജിന് ഗതാഗത വകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ശർമിഴ മേരി ജോർജുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000739471-3.jpg)

രാജമാണിക്യത്തെ വൈദ്യുതി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി. എൻ. പ്രശാന്ത് ആയിരിക്കും വൈദ്യുതി ബോർഡ് ചെയർമാൻ. എൻ രാജമാണിക്യത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. വൈദ്യുതി പ്രതിസന്ധി കാര്യക്ഷമമായി പരിഹരിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ നിലനിൽക്കുകയാണ് ചെയർമാന്റെ മാറ്റം.  
കെ.ആർ ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറിയാകും. ടി.വി അനുപമയെ ധനകാര്യ വകുപ്പിലേക്ക് മാറ്റി.  
ടി.വി സുഭാഷ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡിയാകും. അനുകുമാരി ടൂറിസം ഡയറക്ടർ. ജി.എസ്.ടി കമ്മീഷണർക്കും മാറ്റം .പി.ബി നൂഹിന് പകരം ജാഫർ മാലിക് ജി.എസ്.ടി കമ്മീഷണറാകും.