> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും
- URL: https://www.vaikomvartha.com/kerala-news-52/
- Published: 2026-11-04T07:54:59.000Z
- Updated: 2026-11-04T07:54:59.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

തിരുവനന്തപുരം: റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്ന സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ് ഇന്ന് നിലവിൽ വരും. സർക്കാരാണ് ആപ്പ് പുറത്തിറക്കുന്നത്. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യചെയ്ത തിരുവനന്തപുരം സ്വദേശി ജെ.എസ്. സിദ്ധാർഥന്റെ പേരിലാണ് ആപ്പ് പുറത്തിറക്കുന്നത്. റാഗിങ് വിരുദ്ധനിയമവും വിദ്യാർഥികൾക്ക് സഹായകമാകുന്ന മൊബൈൽ ആപ്ലിക്കേഷനുമാണ് ആപ്പിൽ ഉള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് ഈ ആപ്പ് പുറത്തിറക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000794325.jpg)

വിദ്യാർത്ഥികൾക്ക്ആപ്പിലൂടെ പരാതി നൽകാം.എഴുത്തായോ ശബ്ദസന്ദേശമായോ വിവരങ്ങൾ നൽകാനാകും. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായിരിക്കും  
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനു തൂഫാൻ സ്ക്വാഡുകളുമായും ആപ്പിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്.  
ഈ ആപ്പിലൂടെ ലഹരി ഉപയോഗത്തിന്റെ പിടിയിലായ വിദ്യാർഥികൾക്കുൾപ്പെടെ കൗൺസലിംഗ് തേടാനാകും. ബന്ധപ്പെട്ട കൗൺസിലർക്കു മാത്രമേ ഇത്തരം അപേക്ഷ കാണാൻ കഴിയൂ. വിദ്യാർഥികൾക്കിടയിൽ സൗഹൃദം വളർത്താൻ കണക്ട് എന്ന സംവിധാനവും ക്ലബ്, കലാ-സാംസ്കാരിക പ്രവർത്തനം, മറ്റ് ക്യാംപസ് പരിപാടി, സംഭാഷണം എന്നിവയ്ക്കായി തയാറാക്കിയ ഗ്രൂപ്പുകളിൽ മൊബൈൽ നമ്പർ പങ്കുവയ്ക്കാതെ ആപ്പിലൂടെ അംഗമാകാനുമാകും. അടിയന്തര സാഹചര്യങ്ങളിൽ ക്യാംപസിലെ പ്രതികരണ സംഘത്തിന്റെ സഹായം ലഭ്യമാക്കുന്നതിനുള്ള എസ്.ഒ.എസ് സംവിധാനം ഉണ്ട്. ആപ്പിലൂടെ കുട്ടികളുടെ രക്ഷിതാക്കൾക്കും ആപ്പിലൂടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കാനും എസ്.ഒ.എസ് സന്ദേശം അയയ്ക്കാനും പരാതികളുടെയും തുടർനടപടികളുടെയും വിവരങ്ങൾ അറിയാനുംകഴിയുന്ന രീതിയിലാണ് ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ്ഡൗൺലോഡ് ചെയ്യാം.