> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കും മാനസിക പിന്തുണയുമായി ആരോഗ്യവകുപ്പ്
- URL: https://www.vaikomvartha.com/kerala-news/
- Published: 2026-07-13T06:39:36.000Z
- Updated: 2026-07-13T06:39:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Health

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർക്കും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാർക്കും പരിശീലനവും മാനസിക പിന്തുണയും നൽകാൻ ആരോഗ്യവകുപ്പിൻ്റെ നീക്കം. ചികിത്സാ പിഴവുകളും രോഗികളോടും പൊതുജനങ്ങളോടുമുള്ള മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിവരം. നിരന്തരമായ പരാതികളും ജോലിയിലെ സമ്മർദ്ദവും ഡോക്‌ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും മാനസികനിലയെ ബാധിക്കുന്നതും കൂടുതൽ ചികിത്സാ പിഴവുകളിലേക്ക് നയിക്കുന്നതും തടയാനാണ് കൗൺസിലിങ്ങ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-43.jpg)

നൂറ് ദിവസത്തിനുള്ളിൽ പ്രത്യേക പരിശീലനവും കൗൺസിലിങ്ങും പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകർ നല്ല നിലയിൽ ജോലി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്താൻ ഇത് സഹായിക്കുമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ പ്രതീക്ഷ.