> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു
- URL: https://www.vaikomvartha.com/kerala-police-news/
- Published: 2026-07-23T13:00:19.000Z
- Updated: 2026-07-23T13:00:19.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

തിരുവനന്തപുരം: സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്തെ രക്ഷാപ്രവർത്തന മർദ്ദന അട്ടിമറി കേസിലാണ് നടപടി. കേസ് ഫയൽ തിരുത്തി എന്നാണ് കണ്ടെത്തൽ. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് സർക്കാരിന്റെ നടപടി ഉണ്ടായത്. ആലപ്പുഴയിലാണ് വിവാദമായ രക്ഷാപ്രവർത്തന കേസ് നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതാണ് കേസ്. ഈ കേസ് അങ്ങ് അട്ടിമറിക്കാൻ വ്യാപക ശ്രമം ഉണ്ടായതായി പരാതി ഉയർന്നിരുന്നു. ഇതിൽ എം.ആർ അജിത്കുമാറിന്റെ പങ്ക് കണ്ടെത്തിയതോടെയാണ് നടപടി ഉണ്ടായത്. ഈ കേസിൽ യു.ഡി.എഫ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പോലീസ് മേധാവിക്ക് നൽകിയിരുന്നു. സ്ഥാനകയറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാർ നടപടി നടപടി ക്രമപ്രകാരം സ്വാഭാവികമായും അന്വേഷണ വിധേയമായി ആകും ഈ നടപടി ഉണ്ടായത്.