> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/kettttitt-smuccyn-udghaattnn-ceytu/
- Published: 2026-02-14T14:05:57.000Z
- Updated: 2026-02-14T14:05:57.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: മടിയത്തറ വി.എച്ച്.എസ്.എസ് വെസ്റ്റ് ഗവണ്‍മെന്റ് സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

0:00 

/0:50 

1× 

സ്‌കൂളിന് പൊതു വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ ചിലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയമാണ് ഉത്ഘാടനം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, കൗണ്‍സിലര്‍മാരായ ബി. രാജശേഖരന്‍, അനില്‍കുമാര്‍, ഗീതാ പുരുഷന്‍, ഡി. രജ്ഞിത്കുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരന്‍, മുന്‍ കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, പ്രിന്‍സിപ്പാള്‍ ഡോ. ജ്യോതിമോള്‍, ഹെഡ്മാസ്റ്റര്‍ ആര്‍. ശ്രീദേവി, പി.ടി.എ പ്രസിഡന്റ് സി.ജി. വിനോദ്, ബീനാ സന്ദീപ്, കെ.ടി. അനസ്, എസ്. അരവിന്ദ് സച്ചിന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബു രാജ് എന്നിവര്‍ പ്രസംഗിച്ചു