> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എഫ്.സി ഔട്ട് ലെറ്റിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി
- URL: https://www.vaikomvartha.com/kfc-varkala/
- Published: 2026-06-13T10:32:15.000Z
- Updated: 2026-06-14T04:52:44.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: പ്രസിദ്ധമായ ഭക്ഷ്യശൃംഖലയായ കെ.എഫ്.സിയുടെ ഔട്ട്ലെറ്റിൽ നിന്ന് പിടികൂടിയത് 192 കിലോ പഴകിയ ചിക്കൻ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് പഴകി ചിക്കൻ കണ്ടെത്തിയത്. വർക്കല നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് വർക്കല മൈതാനം - ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെ.എഫ്.സി ഔട്ട്ലറ്റ്ലെറ്റിൽ നിന്ന് പഴകിയ മാംസം പിടിച്ചെടുത്തത്. ഉപഭോക്താവിൻ്റെ പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധന. രണ്ട് കിലോ വീതം തൂക്കം വരുന്ന 96 ചിക്കൻ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇവിടെ പാചകപ്പുര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നതായും കണ്ടെത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-21.jpg)

പ്രത്യേക ഓഫർ പ്രഖ്യാപിച്ച് വിപുലമായ രീതിയിൽ ചിക്കൻ വിൽപ്പന നടത്തുന്നതിനിടെ നടന്ന മിന്നൽ പരിശോധനയിൽ പഴകിയ സ്ഥാപനത്തിന് മാറ്റാൻ പറ്റിയില്ല. പാചകപ്പുരയിൽ ഫ്രീസറിൽ സൂക്ഷിക്കേണ്ട ചിക്കൻ, രക്തം ഒലിച്ച നിലയിൽ തറയിൽ കമിഴ്ത്തിയിട്ടിരിക്കുന്ന അവസ്‌ഥയിലായിരുന്നു. ബീച്ചുൾപ്പടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ വർക്കലയിലെ ഈ ഔട്ട്ലറ്റ്ലെറ്റ് ഏറെ തിരക്കേറിയതാണ്. പിടിച്ചെടുത്ത പഴകിയ ചിക്കൻ നഗരസഭാ അധികൃതർ നശിപ്പിച്ചു. സ്ഥാപനത്തിന് നോട്ടീസും നൽകി.