> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേള
- URL: https://www.vaikomvartha.com/khaadi-rrippblik-din-rribeerrrr-meell/
- Published: 2026-01-20T11:46:26.000Z
- Updated: 2026-01-20T11:46:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേള ജനുവരി 22 വ്യാഴാഴ്ച തുടങ്ങും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേളയാണ് ജനുവരി 22 മുതൽ 26 വരെ നടക്കുന്നത്. ജനുവരി 25 ന് അവധിയായിരിക്കും. ഖാദി തുണിത്തരങ്ങൾ 30 ശതമാനം സർക്കാർ റിബേറ്റിൽ മേളയിൽ വാങ്ങാം.  
കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം (ഫോൺ: 04829233508),  
മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം (ഫോൺ: 9895841724),  
ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ് ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ: 04812560587),  
റവന്യു ടവർ ചങ്ങനാശ്ശേരി (ഫോൺ: 04812423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്സ് ഏറ്റുമാനൂർ (ഫോൺ: 04812535120),  
ഭാരത് മാതാ കോംപ്ലക്സ് കുറവിലങ്ങാട് (ഫോൺ: 7907537156) എന്നീ വിൽപന കേന്ദ്രങ്ങളിലാണ് ഈ റിബേറ്റ് ലഭിക്കുകയെന്ന് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.