> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം രാജിവെച്ചു
- URL: https://www.vaikomvartha.com/kifb-ceo-rajivachu/
- Published: 2026-05-05T12:56:55.000Z
- Updated: 2026-05-05T12:56:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സി.ഇ.ഒ  
കെ.എം. എബ്രഹാം രാജിവെച്ചു. പകരം ചുമതല അഡീഷണൽ സി.ഇ.ഒ മിനി എബ്രഹാമിന്. ഇടതുപക്ഷ സർക്കാർ കഴിഞ്ഞ ആഴ്ച സസ്പെൻഡ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി. അശോക് കെ.എം. എബ്രഹാമിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. മാനദണ്ഡം പാലിക്കാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ബി. അശോകിനെ പിണറായി സർക്കാർ സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പ് സസ്പെൻഡ് ചെയ്തത്. തുടർന്ന് നടത്തിയ പ്രതികരണത്തിലാണ് ബി. അശോക് കിഫ്ബിയുടെ പ്രവർത്തനത്തിൽ കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടന്നതായി ആക്ഷേപം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചതിന്റെ പിന്നാലെയാണ് കെ.എം. എബ്രഹാമിന്റെ രാജി.