> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്തെ ദിവസ വേതനക്കാർ  ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചതായി റിപ്പോർട്ട്
- URL: https://www.vaikomvartha.com/klllinyny-shbriml-tii-tthaattn-kaaltt-snnidhaantte-divs-veetnkkaa-lkssngngll-viittttileekk-aycctaayi-rrippoo-tttt/
- Published: 2026-02-08T07:59:50.000Z
- Updated: 2026-02-08T07:59:50.000Z
- Author:  Vaikom Vartha News Desk
- Tags: Pathanamthitta

പത്തനംതിട്ട: കഴിഞ്ഞ സീസണിൽ ശബരിമല സന്നിധാനത്തെ ദിവസ വേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചതായി റിപ്പോർട്ട്. സംഭവത്തില്‍ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. എല്ലാ ദിവസ വേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്. സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തല്‍. ദിവസ വേതനക്കാർക്കുള്ള പണം സീസണ്‍ കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നല്‍കുന്നത്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കില്‍ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് വിലയിരുത്തല്‍.