> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കന്നട - തെലുങ്ക് സമൂഹം സന്ധ്യവേല
- URL: https://www.vaikomvartha.com/knntt-telungk-smuuhn-sndhyveel-2/
- Published: 2025-11-28T16:31:35.000Z
- Updated: 2025-11-28T16:31:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി ക്ഷേത്രത്തിൽ കന്നട-തെലുങ്ക് സമൂഹം സന്ധ്യവേല നടത്തി. ആയിരക്കുടം, അഷ്ടാഭിഷേകം, പ്രാതൽ തുടങ്ങിയ വഴിപാടുകളും ഒറ്റപ്പണം സമർപ്പണവും നടന്നു. ബലിക്കൽപുരയിൽ വെള്ള പട്ട് വിരിച്ച് സമൂഹം പ്രസിഡൻ്റ് എം. നിലകണ്ഠൻ ഒറ്റപ്പണ സമർപ്പണത്തിനായി സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരുംതൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, മേൽശാന്തി തരണി ഇല്ലം, കിഴ്ശാന്തിമാർ, പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാർ, കിഴിക്കാർ എന്നിവരെ പേര് വിളിച്ച് ക്ഷണിച്ചു. സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. സമൂഹം സെക്രട്ടറി എൻ. മഹാദേവൻ ചടങ്ങുകൾക്ക് നേതൃത്വം നല്കി