> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കന്നുകുട്ടികളെ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/knnukuttttiklle-vitrnnn-ceytu/
- Published: 2026-02-09T12:10:37.000Z
- Updated: 2026-02-09T12:10:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടികളെ വിതരണം ചെയ്തു. 34 വീട്ടുകാർക്കാണ് കന്നുകുട്ടികളെ കൊടുത്ത്. ഇതിന് വേണ്ടി 3.5 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇരുപതിനായിരം രൂപയാണ് ഒരു കന്നുകുട്ടിയുടെ വില. ഇതിൽ 50 ശതമാനമാണ് സബ്സിഡിയായി അനുവദിച്ചത്. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ഡോ. ദിവ്യാ രാജൻ നടത്തി. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പറന്മാരായ കെ. ദീപേഷ്, പി.വി.പുഷ്കരൻ, സുമേഷ് കൊല്ലേരി, വി. ബിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.