> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/kochi-road-accident-bike/
- Published: 2026-03-30T05:36:13.000Z
- Updated: 2026-03-30T05:36:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലും ഇടക്കൊച്ചിയിലുമായുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ഫോര്‍ട്ടുകൊച്ചി നസ്രത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ തോപ്പുംപടി സ്വദേശികളായ കാല്‍വിന്‍ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഈ അപകടം നടന്നത്. മറ്റൊരു അപകടത്തില്‍, ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പള്ളുരുത്തി സ്വദേശി അനന്തു മരിച്ചു. അമിതവേഗതയാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.