> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോളജ് ഓഫ് അപ്ലൈഡ് സയൻസ് രജത ജൂബിലി ആഘോഷം
- URL: https://www.vaikomvartha.com/koollj-ooph-aplaidd-sy-s-rjt-juubili-aaghoossn/
- Published: 2026-02-18T08:59:17.000Z
- Updated: 2026-02-18T08:59:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: കോളജ് ഓഫ് അപ്ലൈഡ് സയൻസ് രജത ജൂബിലി ആഘോഷം ഫ്രാൻസിസ് ജോർജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനമാണ് നടന്നത്. 

0:00 

/1:05 

1× 

സാങ്കേതിക പഠനം കൊണ്ട് വിദ്യാർത്ഥികൾക്ക് വേഗത്തിൽ ജോലി ലഭിക്കുന്നുണ്ട് എന്നും പുതിയ യു.ജി.സി പാഠ്യപദ്ധതിയിൽ സ്കിൽ കോഴ്സുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിദ്യാർത്ഥികൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പ് വരുത്തുമെന്നും രജതജൂബിലി ഉത്ഘാടനം ചെയ്ത് ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിന്‍റെ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെറിയാൻ കെ ജോസ്, വൈസ് പ്രസിഡന്‍റ് ശ്രീലേഖ മണിലാൽ. മിനി ടോമി, വാർഡ് മെമ്പർ, ബിന്ദു ടോമി, പി.ടി.എ വൈസ് പ്രസിഡന്‍റ് ജോയ് പി. മാത്യൂ, കോളജ് യൂണിയൻ ചെയർപേഴ്സൺ കുമാരി അനഘ രാജൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ രജത ജൂബിലി കോ-ഓർഡിനേറ്റർ ബെറ്റി മാത്യൂ നന്ദി പറഞ്ഞു.