> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പബ്ലിക് പ്രോസിക്യൂട്ടർ: അപേക്ഷ സമർപ്പിക്കാം
- URL: https://www.vaikomvartha.com/kott/
- Published: 2026-07-30T12:43:11.000Z
- Updated: 2026-07-30T12:43:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കോട്ടയം ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ (പോക്സോ) പബ്ലിക് പ്രോസിക്യൂട്ടർന് അഭിഭാഷകരുടെ പാനലേക്ക് ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയിൽ ഫോട്ടോ പതിച്ചിരിക്കണം. യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി, എൻറോൾമെൻറ് നമ്പർ, തിയതി എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്നു ക്രിമിനൽ കേസുകളുടെയും മൂന്നു സെക്ഷൻസ് കേസുകളുടെയും വിധിന്യായങ്ങളുടെ പകർപ്പുകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.