> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയം കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ചു
- URL: https://www.vaikomvartha.com/kottayam-news-12/
- Published: 2026-08-10T15:17:50.000Z
- Updated: 2026-08-10T15:19:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കൊല്ലാട് സ്വദേശിനി ഷീജ മണവാളൻ ചേരിയുടെ സ്കൂട്ടർ ആണ് കത്തി നശിച്ചത്. ഷീജ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000648975-5.jpg)

തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.