> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആസൂത്രണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു
- URL: https://www.vaikomvartha.com/kottayam-news-14/
- Published: 2026-08-18T13:09:09.000Z
- Updated: 2026-08-18T13:09:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം​: കോട്ടയം ജില്ലാ ആസൂത്രണ സമിതിയിലേക്ക് (ഡി.പി.സി.) 10 ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വരണാധികാരിയായിരുന്നു.

വിജയമ്മ ബാബു (വെള്ളൂർ ഡിവിഷൻ), എം.കെ. രാജേഷ് (വൈക്കം ഡിവിഷൻ), ഉഷ കുമാരി (പാമ്പാടി ഡിവിഷൻ), സിനി മാത്യു (പുതുപ്പള്ളി ഡിവിഷൻ), ആർ. ശ്രീകല (പൂഞ്ഞാർ ഡിവിഷൻ), പെണ്ണമ്മ ജോസഫ് (ഭരണങ്ങാനം ഡിവിഷൻ) അഡ്വ. ജീരാജ് (മുണ്ടക്കയം ഡിവിഷൻ) അഡ്വ. അഭിലാഷ് ചന്ദ്രൻ (പൊൻകുന്നം ഡിവിഷൻ) ആനന്ദ് ബാബു (തലയാഴം ഡിവിഷൻ) ജോസ് മോൻ മുണ്ടയ്ക്കൽ (കുറവിലങ്ങാട് ഡിവിഷൻ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ആസൂത്രണ സമിതി അംഗങ്ങൾ.