> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ്
- URL: https://www.vaikomvartha.com/kottayam-news-31/
- Published: 2026-09-01T10:23:00.000Z
- Updated: 2026-09-01T11:53:17.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനയ്ക്കുള്ള റിപ്പോർട്ടിനായി കേരളം കാത്തിരിക്കുകയാണെന്നും, അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കേരളത്തിന്റെ പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുമെന്നും കേന്ദ്ര നിലപാട് പരിശോധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം, പുതിയ ഡാം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും സംസ്ഥാനത്തിന്റെ ആവശ്യം കോടതി വഴി നേടിയെടുക്കാൻ സീനിയർ അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. നിലവിൽ തമിഴ്നാട് ഈ ആവശ്യത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സമവായ ചർച്ചകളും നിയമനടപടികളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.